SKIP TO MAIN CONTENT

യു എസ് ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എ യ്‌ക്ക്‌ ആദ്യ വനിത ഡയറക്ടർ : ജിന ഹാസ്‌പെൽ

യു എസ് ഇന്റലിജൻസ് ഏജൻസി ആയ സി.ഐ.എ യുടെ ഡയറക്ടറായി ജിന ഹാസ്‌പെലിനെ തെരഞ്ഞെടുത്തു. സി.ഐ.എ യുടെ ഡയറക്ടർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് ജിന.

Gina Haspel has been confirmed as the first female CIA director.
Gina Haspel has been confirmed as the first female CIA director. Source: Getty

1 min read

Published

Updated


Skip to article content

വ്യഴാഴ്ച്ച നടന്ന യു എസ് സെനറ്റിൽ  വെച്ചാണ് ജിന ഹാസ്‌പെലിനെ സി.ഐ.എ യുടെ ഡയറക്ടറായി തെരഞ്ഞെടുത്തത്. ഭീകരവാദസംഘങ്ങൾക്ക് നേരെയുള്ള പരുക്കൻ നിലപാടുകളുടെ പേരിൽ ജിനയുടെ തെരഞ്ഞെടുപ്പിനെ സെനറ്റിലെ പകുതിയോളം പ്രതിനിധികൾ പ്രതികൂലിച്ചിരുന്നു.

എന്നാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ  പൂർണ്ണ പിന്തുണയുള്ള ജിന 45 നെതിരെ 54 വോട്ടുകൾ നേടി സി.ഐ.എ  ഡയറക്ടർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

61 കാരിയായ ജിന അതികഠിനമായ ചോദ്യംചെയ്യൽ രീതികൾ കൊണ്ട് പ്രശസ്തയാണ്. സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ തായ്‌ലൻഡിലെ രഹസ്യ ജയിലിൽ വെച്ച് അൽ ഖൊയ്‌ദ ഭീകരവാദികൾ എന്ന് സംശയിച്ചവരെ വാട്ടർ ബോർഡിങ്‌ (വെള്ളവുമുപയോഗിച്ചു നടത്തുന്ന ഒരു പീഡനമുറ. ഈ ചോദ്യം ചെയ്യൽ രീതിയിൽ  പീഡനത്തിന് ഇരയാവുന്ന ആളുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി മരിക്കുന്ന മാനസീകാവസ്ഥയിലേക്ക്‌ എത്തും) രീതികൾ ഉപയോഗിച്ച് പീഡിപ്പിച്ചത് വിവാദമായിരുന്നു.

ക്രൂരമായ നിയമലംഘന ആരോപണങ്ങൾ നിലനിൽക്കെ ജിനയെ ഡയറക്ടർ ആയി നിയമിക്കുന്നതിനെതിരെ പാർലമെന്റിൽ എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇനിമേലിൽ അത്തരത്തിലുള്ള ക്രൂരമായ നടപടികൾ ഉണ്ടാവില്ല എന്ന് സെനറ്റിൽ ജിന ഉറപ്പു കൊടുക്കുകയായിരുന്നു.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now