SKIP TO MAIN CONTENT

യാത്രക്കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസ്: മലയാളി ഊബർ ഡ്രൈവർ വിചാരണ നേരിടണം

ബ്രിസ്‌ബൈനിൽ 16 കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മലയാളിയായ ഊബർ ഡ്രൈവർ വിചാരണ നേരിടണം. അനിൽ തോമസാണ് ബ്രിസ്‌ബൈൻ ജില്ലാ കോടതിയിൽ വിചാരണ നേരിടേണ്ടത്.

Sexual assault
H oμογενής ψυχολόγος Ελένη Καλαμπούκα, εξηγεί το φυσικό και ψυχικό τραύμα της σεξουαλικής κακοποίησης Source: Pixabay

1 min read

Published

Updated


Skip to article content

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു. സൂപ്പർമാർക്കറ്റിൽ നിന്നും മാൻലി വെസ്റ്റിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായാണ് 16 കാരിയായ യുവതി ഊബർ വിളിച്ചത്.

എന്നാൽ ഊബർ ഓടിച്ചിരുന്ന അനിൽ കാർ വഴിമാറ്റി ഓടിക്കുകയായിരുന്നു. ഇതിന് ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് കാർ നിർത്തിയിട്ടു യുവതിക്ക് നേരെ ലൈംഗികാക്രമണം നടത്തുകയും ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് ആരോപിക്കുന്നതെന്ന് ദി കൊറിയർ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.

മാത്രമല്ല, യുവതി പലതവണ എതിർത്തെങ്കിലും അനിൽ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും പോലീസ് ആരോപിക്കുന്നു. സംഭവത്തിന് ശേഷം ഇയാൾ യുവതിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് പോലീസ് അനിലിനെതിരെ കേസെടുക്കുകയായിരുന്നു .

അനിൽ വിചാരണ നേരിടണമെന്ന് ചൊവ്വാഴ്ച കോടതി ഉത്തരവിട്ടു. ബ്രിസ്ബൈൻ ജില്ലാ കോടതിയിലാണ് വിചാരണ നടക്കുന്നത്.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now