SKIP TO MAIN CONTENT

യാത്രക്കാരനായി എലിയും; മെൽബൺ-ഡൽഹി എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

കഴിഞ്ഞ ശനിയാഴ്ച മെൽബണിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ കയറിയവർക്ക് ഒരു അപ്രതീക്ഷിത സഹയാത്രികനെ കിട്ടി. ഒരു എലി. ടിക്കറ്റെടുക്കാതെ കയറിയ യാത്രക്കാരനെ പുറത്താക്കാൻ ഒടുവിൽ വിമാനം സിംഗപ്പൂരേക്ക് വഴിതിരിച്ചുവിട്ടു.

Air India
Source: Flickr

1 min read

Published

Updated


Skip to article content

പറയുന്നതുപോലെ അത്ര തമാശയല്ല കാര്യം. 

പറുന്നയർന്ന ശേഷം കാബിനിൽ എലിയെ കണ്ടതോടെ സിംഗപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം. 

തുടർന്ന് എലിയെ പുകച്ചുകൊല്ലാൻ നടപടി തുടങ്ങി (Fumigation). യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

മുന്പും എയർ ഇന്ത്യ വിമാനത്തിൽ എലികളെ കണ്ടെത്തിയിരുന്നു.

ഇത് ആദ്യമായല്ല എയർ ഇന്ത്യ വിമാനത്തിൽ എലിയെ കാണുന്നത്. അടുത്ത കാലത്ത് മൂന്നാം തവണയാണ് ഈ സംഭവം. ബർമിംഗ്ഹാം-ഡൽഹി വിമാനത്തിലും, ഡൽഹി-ഫ്രാങ്ക്്ഫർട്ട് വിമാനത്തിലും നേരത്തേ എലിയെ കണ്ടിരുന്നു. 

വിമാനത്തിൽ എലി കയറുന്നത് ഗുരുതരമായ പ്രശ്നമായി മാറാം. വിമാനത്തിൻറെ കേബിളുകളും മറ്റും ഇവ കടിച്ചമുറിക്കാം എന്നതിനാൽ, രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് പുകച്ചുകൊല്ലുക എന്നതു മാത്രമാണ് മാർഗ്ഗം. 

സംഭവത്തെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ കർശന പരിശോധന നടത്താൻ എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനി ഉത്തരവിട്ടതായി ബിസിനസ് സ്റ്റാർഡേർഡ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഭക്ഷണപദാർത്ഥങ്ങൾ എത്തിക്കുന്ന കാറ്ററിംഗ് കന്പനിയുടെ ഹൈ ലിഫ്റ്റ് ട്രക്കുകളും പരിശോധിക്കും. 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now