SKIP TO MAIN CONTENT

യാത്രകളിൽ സീറ്റ് കണ്ടെത്താൻ പുതിയ ആശയവുമായി ഇന്ത്യൻ ബാലൻ

പൊതുഗതാഗത സൗകര്യം ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ പ്രായമായവർക്കും അവശരായവർക്കുമെല്ലാം സീറ്റ് കിട്ടാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ താൽപര്യമുള്ളവർക്ക് അക്കാര്യം മറ്റുള്ളവരെ അറിയിക്കാനും, ആവശ്യമുള്ളവർക്ക് സീറ്റ് ലഭ്യമാക്കാനുമായി പുതിയൊരു മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ഒരു വിദ്യാർത്ഥി.

Need A Seat? Ask me
Source: facebook.showyoucare

1 min read

Published

Updated

By Salvi Manish

Source: ABC Australia


Skip to article content

മെൽബണിൽ തിരക്കുള്ള സമയങ്ങളിൽ ട്രെയിൻ , ബസ്, ട്രാം എന്നിവയിൽ യാത്ര ചെയ്യുമ്പോൾ ഇരിപ്പിട സൗകര്യം ആവശ്യമായവർക്ക് അത് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ അനിരുദ്ധ് കാർത്തിവേൽ ഈ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതിനായി 'നീഡ് എ സീറ്റ് ? ആസ്ക് മി' എന്നെഴുതിയ ബാഡ്ജ് തയ്യാറാക്കി വിതരണം ചെയ്യുകയാണ് അനിരുദ്ധ്. ജന്മദിനത്തിൽ സമ്മാനമായി ലഭിച്ച തുക ഉപയോഗിച്ചാണ് അനിരുദ്ധ് ബാഡ്ജ് ഉണ്ടാക്കുവാനുള്ള പണം കണ്ടെത്തിയത്.

തിരക്കുള്ള സമയങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കൊടുത്ത്, സീറ്റ് ആവശ്യമായവർക്ക് അത് നൽകാൻ തയ്യാറാകുന്നവരെ ഉദ്ദേശിച്ചാണ് ഈ ബാഡ്ജ്.

ഇത് ധരിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരോട് ആവശ്യക്കാർക്ക് സീറ്റ് അഭ്യർത്ഥിക്കാം. ഇതിനായാണ് ഇത്തരമൊരു ആശയത്തെക്കുറിച്ചു ചിന്തിക്കാൻ കാരണമെന്ന് പതിനൊന്നുകാരനായ അനിരുദ്ധ് പറയുന്നു.

ഞായറാഴ്ച വിതരണം ആരംഭിച്ച ബാഡ്ജ് രണ്ടു ദിവസത്തിനകം 100 പേരിലേക്ക് എത്തിക്കാൻ സാധിച്ച സന്തോഷത്തിലാണ് ഈ പതിനൊന്നുകാരനും കുടുംബവും. ബാഡ്ജ് വിതരണം ചെയ്യാനായി 'ഷോ യു കെയർ' എന്ന പേരിൽ ഒരു ഫേസ്ബുക് പേജ് അനിരുദ്ധിന്റെ മാതാപിതാക്കൾ തയ്യാറാക്കിയിട്ടുണ്ട് .

കൂടാതെ സ്കൂളിലൂടെയും, നേരിട്ടും പൊതു ജനങ്ങളിലേക്ക് ഇത് എത്തിക്കുക എന്നതാണ് ഈ ആറാം ക്ലാസ്സുകാരന്റെ ലക്‌ഷ്യം.

പ്ലീസ് ഓഫർ മി എ സീറ്റ് എന്ന ലണ്ടനിലെ ഒരു ബാഡ്ജിനെക്കുറിച്ചു വായിക്കാനിടയായതാണ് ഇത്തരമൊരു ആശയത്തിലേക്ക് അനിരുദ്ധിനെ നയിച്ചത്. എന്നാൽ, ഇത് ആവശ്യക്കാരുടെ ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ പൊതു സമൂഹം അറിയാൻ ഇടയാക്കുന്ന ഒരാശയമായി തോന്നിയതിനാൽ, ഇതിന്റെ മറുവശം തെരഞ്ഞെടുക്കുകയായിരുന്നു എന്നും അനിരുദ്ധ് പറയുന്നു.

ഈ ആശയത്തിലൂടെ കൂടുതൽ പേർക്ക് സഹായമെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അനിരുദ്ധ്.

തമിഴ്‌ വംശജനായ അനിരുദ്ധ്, 2015 ൽ നെറ്റ്‌വർക്ക് 10 നടത്തിയ ഗ്രേറ്റ്  ഓസ്‌ട്രേലിയൻ  സ്പെല്ലിങ്  ബീ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരനാണ്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now