ഓസ്ട്രേലിയയിൽ ഒരു ഇന്ത്യാക്കാരന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിക്ക് 125 വയസ്; ക്രിക്കറ്റ് ബന്ധത്തിലെ അറിയാക്കഥകൾ...

Prince Ranjitsinhji was a star batsman for the touring English side in 1897-88 and scored a century at the SCG

Prince Ranjitsinhji was a star batsman for the touring English side in 1897-88 and scored a century at the SCG. Credit: Hulton Archive/Getty Images

1897ൽ ഓസ്ട്രേലിയയിലെത്തിയ ഇന്ത്യാക്കാരനായ ഒരു ക്രിക്കറ്റ് താരത്തിന് രാജകീയ സ്വീകരണമാണ് ജനങ്ങളും മാധ്യമങ്ങളും നൽകിയത്. ബാറ്റിംഗിലെ കലാവിരുതിനൊപ്പം, ഇന്ത്യയിലെ രാജകുമാരൻ എന്ന ഗ്ലാമർ കൂടിയായിരുന്നു ആ സ്വീകരണത്തിന് പിന്നിൽ.


ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ബന്ധങ്ങൾ ഔദ്യോഗികമായി തുടങ്ങുന്നത് 1947ലാണ്. ഇന്ത്യ സ്വതന്ത്രമായശേഷം, അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിലെത്തിയപ്പോഴാണ് അത്.

എന്നാൽ അതിനും കൃത്യം 50 വർഷം മുമ്പ് ഇന്ത്യാക്കാരനായ ഒരു ബാറ്റ്സ്മാൻ ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ച്വറിയടിച്ചിരുന്നു.

1897ൽ, കെ എസ് രഞ്ജി, അഥവാ രഞ്ജിത്സിംഹ്ജി എന്ന ഇന്ത്യൻ രാജകുമാരനാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 175റൺസെടുത്തത്.

ഓസ്ട്രേലിയൻ മണ്ണിലെ ഒരു ഇന്ത്യാക്കാരന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി.

ആഷസ് പരമ്പരയ്ക്കെത്തിയ ഇംഗ്ലീഷ് ടീമിലെ പ്രമുഖ ബാറ്റ്സ്മാനായിരുന്നു രഞ്ജി. അക്കാലത്തെ ഏറ്റവും പ്രശസ്തനായ, ഏറ്റവും സ്റ്റൈലിഷായ ബാറ്റ്സ്മാൻ.

ഗുജറാത്തിലെ നവാനഗർ നാട്ടുരാജ്യത്തെ രാജകുമാരനും, ബാറ്റിംഗിലെ കിരീടം വയ്ക്കാത്ത രാജാവുമായിരുന്ന രഞ്ജിക്ക്, ഒരു റോക്ക്സ്റ്റാർ പരിവേഷമായിരുന്നു അക്കാലത്ത് ഓസ്ട്രേലിയയിൽ ലഭിച്ചത്.

അദ്ദേഹത്തെക്കുറിച്ചുള്ള കഥകളും, പാട്ടുകളും, ഗോസിപ്പുകളും മാധ്യമങ്ങളിലെല്ലാം നിറഞ്ഞിരുന്നു.

കഴുകന്റെ കണ്ണുകളും, കാരിരുമ്പ് പോലത്തെ കണങ്കൈയ്യുമുള്ള ഈ ഇന്ത്യക്കാരന്, ബാറ്റ്സ്മാന്റെ ഏറ്റവും സവിശേഷമായ കലയും സ്വന്തമാണ് – ടൈമിംഗ് എന്ന കല
The Armidale Express newspaper, 1897
Prince Ranjitsinhji
Ranjitsinhji achieving the honour of Wisden Cricketer of the Year 1897. Credit: Hulton Archive/Getty Images
എല്ലായിടവും രഞ്ജി മാത്രം (Ranji, Ranji, Everywhere) എന്നാണ് മറ്റൊരു പത്രം അന്ന് തലക്കെട്ടെഴുതിയത്.

എന്നാൽ രഞ്ജിത്സിംഹ്ജി മാത്രമായിരുന്നില്ല 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഓസ്ട്രേലിയക്കാരെ അമ്പരപ്പിച്ച ഇന്ത്യൻ കളിക്കാർ.

GettyImages-464004189.jpg
South of England XI cricket team vs The Australians, the opening fixture of Australia's tour of England in 1899. Back row: VA Titchmarsh (umpire), Bill Brockwell, Charlie Townsend, Gilbert Jessop, Jack Mason, Jack Board, Bobby Abel, WAJ West (umpire). Front row; CB Fry, Bill Lockwood, WG Grace, KS Ranjitsinhji, Tom Hayward.
ചരിത്രത്തിലെ ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരം 1877ൽ നടന്നപ്പോൾ, ആ ഓസ്ട്രേലിയൻ ടീമിലും ഇന്ത്യയിൽ ജനിച്ച ഒരു കളിക്കാരൻ ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

1932ലെ കുപ്രസിദ്ധമായ ബോഡിലൈൻ പരമ്പരയിൽ, ആ കളിതന്ത്രത്തെ എതിർത്തതിന്റെ പേരിൽ ഇംഗ്ലീഷ് ടീമിൽ നിന്ന് പുറത്തായ മറ്റൊരു ഇന്ത്യൻ രാജകുമാരനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ബന്ധത്തിലെ ഇത്തരം അറിയാക്കഥകളാണ് എസ് ബി എസിന്റെ പോഡ്കാസ്റ്റ് പരമ്പരയായ Colours of Cricketന്റെ മൂന്നാം എപ്പിസോഡിലുള്ളത്.

മൂന്നാം എപ്പിസോഡ് കേട്ട ശേഷം നിങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളുമെല്ലാം ഞങ്ങളെ അറിയിക്കുക.

എസ് ബി എസ് റേഡിയോ ആപ്പിലും, സ്പോട്ടിഫൈ, ആപ്പിൾ പോഡ്കാസ്റ്റ് തുടങ്ങിയ നിങ്ങളുടെ ഇഷ്ട പോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമുകളിലും കളേഴ്സ് ഓഫ് ക്രിക്കറ്റ് ലഭ്യമാണ്.


Hosts: Preeti Jabbal and Kulasegaram Sanchayan
Lead Producer: Deeju Sivadas
Producers: Sahil Makkar, Vatsal Patel, Abhas Parajuli
Sound Design: Max Gosford
Program Manager: Manpreet Kaur Singh
Advisor: Patrick Skene

Colours of Cricket is a collaborative project from SBS Radio's South Asian language programs; SBS Bangla, SBS Gujarati, SBS Hindi, SBS Malayalam, SBS Nepali, SBS Punjabi, SBS Sinhala, SBS Tamil, and SBS Urdu.

Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ഓസ്ട്രേലിയയിൽ ഒരു ഇന്ത്യാക്കാരന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിക്ക് 125 വയസ്; ക്രിക്കറ്റ് ബന്ധത്തിലെ അറിയാക്കഥകൾ... | SBS Malayalam