സി പി എമ്മിന്റെ വിശ്വാസ്യത വര്‍ദ്ധിച്ചു: എം ബി രാജേഷ്
Courtesy: M.B.Rajesh
ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു രംഗത്തു നിന്നുള്ള ഏറ്റവും ആധികാരിക വാര്‍ത്തകള്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി എത്തിക്കുന്ന മാധ്യമമാണ് എസ് ബി എസ് മലയാളം റേഡിയോ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ അഭിമുഖങ്ങള്‍ ഞങ്ങള്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി എത്തിക്കുന്നുണ്ട്. നിങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിക്കുന്നു. സി പി എം എംപിയും, സ്ഥാനാര്‍ത്ഥിയുമായ എം ബി രാജേഷാണ് ഇത്തവണ എസ് ബി എസ് മലയാളത്തോടൊപ്പമുള്ളത്. സി പി എമ്മിന്റെ വിശ്വാസ്യത കൂടിയതുകൊണ്ടാണ് ഫിലിപ്പോസ് തോമസും ഇന്നസെന്റുമെല്ലാം ഇടതുസ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നതെന്ന് രാജേഷ് പറയുന്നു. ആ അഭിമുഖം കേള്‍ക്കാം. (ഇന്ത്യന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്കും അഭിമുഖങ്ങള്‍ക്കും വ്യാഴാഴ്ചകളില്‍ രാത്രി എട്ടു മണിക്കും ഞായറാഴ്ചകളില്‍ രാത്രി ഒമ്പതു മണിക്കും എസ് ബി എസ് മലയാളം റേഡിയോ കേള്‍ക്കുക. വിശദാംശങ്ങള്‍ക്ക് www.facebook.com/SBSMalayalam)
Share