457 വിസക്ക് പകരം വരുന്ന വിസകളിലൂടെ ഓസ്‌ട്രേലിയയിൽ എങ്ങനെ ജോലി തേടാം

Source: Public Domain
വിദേശത്തുള്ളവർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന 457 വിസ നിർത്തലാക്കുന്നതായി ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്കു ജോലിക്കായി എത്തുന്നവരെ പലരെയും ബാധിക്കാൻ ഇടയുള്ള ഒരു പ്രഖ്യാപനമാണ്. 457 വിസ നിർത്തലാക്കുന്നത് വഴി എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കാവുന്നത്? ഇതിനു പകരമായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വിസകൾക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ മാനദണ്ഡങ്ങളാണ് കണക്കാക്കുന്നത്? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനിൽ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സിലെ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണൻ. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Share