അഞ്ചു വർഷ പേരന്റ് വിസയുടെ ഫീസ് കുറയ്ക്കില്ല: ഫെഡറൽ മന്ത്രി ജേസൻ വുഡ്

Federal Assistant Minister Jason Wood attending MAV reception in Melbourne (Second from left) Source: Supplied
ഫെഡറൽ സർക്കാർ ഈ വർഷം കൊണ്ടുവന്ന അഞ്ചുവർഷ പേരന്റ് വിസയുടെ ഫീസിൽ മാറ്റമുണ്ടാകില്ല എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് മന്ത്രി ജേസൺ വുഡ് പറഞ്ഞു. അസിസ്റ്റന്റ് മിനിസ്റ്റർ ഫോർ കസ്റ്റംസ്, കമ്യുണിറ്റി സേഫ്റ്റി, മൾട്ടികൾച്ചറൽ അഫെയേഴ്സ് ആയി സ്ഥാനമേറ്റ ജേസൺ വുഡിനെ അനുമോദിക്കാൻ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയും ഇന്ത്യൻ അസ്സോസിയേഷൻസ് ഓഫ് ഓസ്‌ട്രേലിയയും ചേർന്ന് മെൽബണിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടയിലാണ് എസ് ബി എസ് മലയാളവുമായി കുടിയേറ്റ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share