ഒരേ രോഗത്തിന് എല്ലാ രോഗികള്‍ക്കും ഒരേ മരുന്നു നല്‍കുന്നതിന് പകരം, ഓരോ രോഗിയുടെയും ജനിതക ഘടന അനുസരിച്ചുള്ള പ്രത്യേക ചികിത്സയിലേക്ക് നീങ്ങാന്‍ കഴിയുന്ന കണ്ടുപിടിത്തമാണ് ആരോഗ്യമേഖലയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയത്.
ബ്രസ്റ്റ് കാന്‍സര്‍ രംഗത്തെ ചികിത്സയില്‍ മാറ്റം വരുത്തുമെന്ന് കരുതുന്ന എപ്പിജനറ്റിക്‌സ് മേഖലയിലെ ഈ കണ്ടുപിടിത്തം ലോകപ്രശസ്ത ശാസ്ത്രമാഗസിനായ നേച്ചര്‍ ഉള്‍പ്പെടെ അടുത്തിടെ പ്രസിദ്ധീകരിച്ചു.
ഈ ഗവേഷകസംഘത്തിലെ അംഗമായിരുന്നു സിഡ്‌നി മലയാളിയായ ഷാലിമ നായര്‍. ഗവേഷണത്തെക്കുറിച്ചും അത് സാധാരണക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്രദമാകും എന്നതിനെക്കുറിച്ചും എസ് ബി എസ് മലയാളം റേഡിയോ റിപ്പോര്‍ട്ടര്‍ എമി റോയുമായി ഷാലിമ സംസാരിക്കുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ മുകളിലെ പ്ലേയറില്‍ കേള്‍ക്കാം.
(ശാസ്ത്രവിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ഗവേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കേള്‍ക്കണമെന്നുണ്ടെങ്കില്‍, അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ നിന്നും കേള്‍ക്കാവുന്നതാണ്.)