ബോൺ മാരോ ഡോനോർ ഡ്രൈവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം. താല്പര്യമുള്ളവർക്ക് സുധ 0407 177 908 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
മജ്ജദാതാവിനെ തേടി മൂന്നു വർഷം; അപൂർവ രക്താർബുദത്തോട് മല്ലിട്ട് ബ്രിസ്ബൈൻ മലയാളി

Source: Faccebook.com/bonemarrowsujith
മൂന്നു വർഷം മുമ്പ് ബ്രിസ്ബൈൻ മലയാളിയായ സുജിത് നായർക്ക് അപൂർവമായ രക്താർബുദം കണ്ടെത്തിയിരുന്നു. രോഗം പൂർണമായി ചികിത്സിച്ചു മാറ്റാൻ മജ്ജ മാറ്റിവയ്ക്കൽ പ്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇതിനായി യോജിക്കുന്ന ഒരു ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മൂന്നു വർഷമായി സുജിത്തിന്റെ കുടുംബവും സുഹൃത്തുക്കളും. യോജിച്ച ആളെ കിട്ടാത്തതിനാൽ ബ്രിസ്ബൈനിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വീണ്ടുമൊരു ബോൺ മാരോ ഡോണർ ഡ്രൈവ് കൂടി നടത്തുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ അഞ്ജു സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share