പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കേരളത്തിലെ മലയോര മേഖലകളിൽ കൃഷിരീതികകളിൽ മാറ്റം വേണമെന്ന് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് പറയുന്നു. മേഖലയിൽ വിദഗ്‌ധ പഠനത്തിനായി വിപുലമായ പദ്ധതി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം നിർദേശിക്കുന്നു.
മലയോര മേഖലകളിലെ കൃഷിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ നിന്ന് പുറത്തിറങ്ങിയ പുസ്‌തകം തയാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചവരിൽ ഒരാളാണ് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പ്രൊഫസർ കദംബോട് സിദ്ദിഖ്.
കേരളത്തിലെ മലയോര മേഖലയെ സംരക്ഷിക്കാനായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share






