ബ്രെക്സിറ്റ് രാഷ്ട്രീയം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച് ഒരു മലയാളം ഹ്രസ്വചിത്രം

Source: Supplied
ലോകരാഷ്ട്രീയത്തിൽ ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് ബ്രെക്സിറ്റ്. യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇതിനായി കൊണ്ടുവന്ന കരാർ വോട്ടെടുപ്പിൽ പറഞ്ഞയപ്പെട്ടതോടെ തെരേസ മെയ് സർക്കാർ ഭീഷണിയിലാണ്. ലോകമെങ്ങും ബ്രെക്സിറ്റ് വീണ്ടും ചർച്ചയാകുന്നു സാഹചര്യത്തിൽ ബ്രെക്സിറ്റിനെക്കുറിച്ച് ഒരു ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടനിലെ കുറച്ച് മലയാളികൾ. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share