ജയ് ജനാർദ്ധനൻ സംവിധാനം ചെയ്ത ലൂക്ക എന്ന പത്തു മിനിട്ടുള്ള ചിത്രമാണ് നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ ഇതിനകം പ്രദർശിപ്പിച്ചത്.
ഇതിൽ ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനുള്ള പ്രത്യേക പരാമർശം ജയ് ജനാർദ്ധനൻ സ്വന്തമാക്കി.
ലേക് വ്യൂ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. മേളയിലെ മികച്ച രണ്ടാമത്തെ ചിത്രവുമായിരുന്നു ലൂക്ക.
2016ലെ ക്വീൻസ്ലാൻറ് സ്കൂൾ ഫോർ ഫിലിം ആൻറ ടെലിവിഷൻറെ മൂന്ന് പുരസ്കാരങ്ങളും ലൂക്ക സ്വന്തമാക്കി. മികച്ച നടൻ, നടി, സംവിധായകൻ എന്നിവയായിരുന്നു അത്.
ഫീച്ചർ ഫിലിമിലേക്ക്
ഹ്രസ്വ ചിത്രം എന്ന രീതിയിൽ ലൂക്ക മികച്ച ശ്രദ്ധ നേടിയതോടെ ഇതു തന്നെ ഒരു ഫീച്ചർ ചിത്രം ആക്കാനുള്ള ശ്രമത്തിലാണ് ജയ്. ഓസ്ട്രേലിയൻ തിരക്കഥാകൃത്തുക്കളുടെയും അഭിനേതാക്കളുടെയും സഹായത്തോടെ അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
അതിനിടെ, ബ്രിസ്ബൈനിൽ ചിത്രങ്ങളും സംഗീത വീഡിയോകളും നിർമ്മിക്കുന്നതിനായി ഒരു പ്രൊഡക്ഷൻ ഹൗസും തുടങ്ങിയിട്ടുണ്ട്. സൈലൻറ് പാണ്ഡ എന്ന പേരിലാണ് ഈ പ്രൊഡക്ഷൻ ഹൗസ്.
ജയ് ജനാർദ്ധനനുമായുള്ള അഭിമുഖം കേൾക്കാം: