ട്രെയിനിയില്‍ നിന്ന് വൂള്‍വര്‍ത്ത്‌സിന്റെ ബിസിനസ് തലപ്പത്തേക്ക്: ഒരു മലയാളി വനിതയുടെ വിജയഗാഥ

Source: Rema Kumar
ഓസ്‌ട്രേലിയയില്‍ പല മേഖലകളിലും മലയാളികള്‍ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താറുണ്ട്. പക്ഷേ, ഒരു മലയാളി വനിത ഓസ്‌ട്രേലിയന്‍ കോര്‍പ്പറേറ്റ് മേഖലയുടെ മുകള്‍ത്തട്ടിലേക്ക് എത്തുന്നത് അപൂര്‍വമാണ്. ഈ വനിതാ ദിനത്തില്‍ അത്തരത്തില്‍ ഒരു വനിതയുടെ വിജയകഥയാണ് എസ് ബി എസ് മലയാളം റേഡിയോ പങ്കുവയ്ക്കുന്നത്. ഓസ്‌ട്രേലിയയിലെയും ന്യൂസിലന്റിലെയും ഏറ്റവും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്‌സിന്റെ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവിയായ രമാ കുമാറിന്റെ കഥ. കണ്ണൂര്‍ സ്വദേശിയായ രമാ കുമാറുമായുള്ള അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share