മെല്‍ബണ്‍ മാരത്തോണിലേക്ക് എട്ടാം വര്‍ഷവും ഒരു മലയാളി

Source: Sinesh Murali
ഒട്ടനവധി മാരത്തോണുകളും മറ്റു ദീര്‍ഘദൂര ഇനങ്ങളും നടക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഹാഫ് മാരത്തോണിലുള്‍പ്പെടെ പല ദീര്‍ഘദൂര ഇനങ്ങളിലും സ്ഥിരമായി പങ്കെടുക്കുന്ന നിരവധി മലയാളികളും ഓസ്‌ട്രേലിയയിലുണ്ട്. എന്നാല്‍, 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണ്‍ ഓട്ടത്തില്‍ സ്ഥിരമായി പങ്കെടുക്കുന്ന മലയാളികള്‍ വളരെ അപൂര്‍വമായിരിക്കും. അത്തരത്തില്‍ ഒരു മാരത്തോണ്‍ ഓട്ടക്കാരനാണ് മെല്‍ബണിലുള്ള സിനേഷ് മുരളി. പ്രശസ്തമായ മെല്‍ബണ്‍ മാരത്തോണില്‍ 2009 മുതല്‍ പങ്കെടുക്കുന്നുണ്ട് സിനേഷ്. ഈ വര്‍ഷത്തെ മെല്‍ബണ്‍ മാരത്തോണ്‍ അടുത്തയാഴ്ച നടക്കാനിരിക്കെ, മാരത്തോണിലേക്ക് എങ്ങനെ എത്തിയെന്നും, എങ്ങനെയാണ് ഇതിന് തയ്യാറെടുക്കുന്നതെന്നുമെല്ലാം സിനേഷ് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share