എന്തുകൊണ്ട് ഈ 'ദൃശ്യം' വ്യത്യസ്തമാകുന്നു...
Ashirvad Cinemas
പൊതുവില്‍ മലയാള സിനിമയ്ക്ക് മോശം വര്‍ഷമായിരുന്നു 2013.. പല പ്രമുഖ സംവിധായകരുടെയും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ പോലും എട്ടു നിലയില്‍ പൊട്ടി. പക്ഷേ, മലയാള സിനിമയുടെ സുവര്‍ണ്ണകാലത്തിലേക്കുള്ള തിരിച്ചുപോക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം വര്‍ഷാവസാനം തീയറ്ററുകളിലെത്തി. ജിത്തു ജോസഫ് - മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം. ഈയാഴ്ച മുതല്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ കാണാന്‍ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകനായ അനൂപ് ചന്ദ്രന്‍ നടത്തുന്ന അവലോകനം. (ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഏക ദേശീയ മാധ്യമപ്രക്ഷേപണമായ എസ് ബി എസ് മലയാളം റേഡിയോയില്‍ കൂടുതല്‍ സിനിമാവിശേഷങ്ങള്‍ - വ്യാഴാഴ്ച രാത്രി എട്ടു മണിക്കും ഞായര്‍ രാത്രി ഒമ്പതു മണിക്കും ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തും... കൂടുതല്‍ വിവരങ്ങള്‍ക്ക് www.sbs.com.au/malayalam)
Share