ഓസ്‌ട്രേലിയ-ഇന്ത്യസാംസ്കാരിക ബന്ധത്തിൽ കഥകളിയുടെ പ്രസക്തി വർണ്ണിച്ചുകൊണ്ട് ഒരു പുസ്തകം

Ananda Shivaram and Louise Lightfoot - Port Melbourne - 1947 - Monash Music Archives, Monash University, Australia Source: Ananda Shivaram and Louise Lightfoot - Port Melbourne - 1947 - Monash Music Archives, Monash University, Australia
ഓസ്‌ട്രേലിയയിലേക്ക് കഥകളി എത്തിയതുമായി ബന്ധപ്പെട്ട് 'ലൂയിസ് ലൈറ്റ്ഫൂട്ട് ഇൻ സേർച് ഓഫ് ഇന്ത്യ: ആൻ ഓസ്‌ട്രേലിയൻ ഡാൻസേർസ് എക്സ്പീരിയൻസ്' എന്ന പേരിൽ ഒരു പുസ്തകം 2017 ജനുവരി മാസം ഓസ്‌ട്രേലിയയിൽ പുറത്തിറങ്ങുന്നുണ്ട്. കേരള കലാമണ്ഡലത്തിൽ നിന്നുള്ള പ്രഗത്ഭ കലാകാരൻ ആനന്ദ ശിവരാമാണ് ഓസ്‌ട്രേലിയയിലേക്ക് കഥകളി എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്ലുള്ള സാംസകാരിക ബന്ധങ്ങൾ വളർന്നതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ പരിശോധിക്കുന്നു. എസ് ബി എസ് ഹിന്ദി പരിപാടിയുടെ പ്രൊഡ്യൂസറും ഡീക്കൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയുമായ അമിത് സാർവാളാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. അമിത് സാർവാൾ പുസ്തകത്തെക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share