വിശക്കുന്നവർക്കെല്ലാം സൗജന്യഭക്ഷണവുമായി, കൊച്ചിയിലൊരു 'നന്മമരം'

Source: Supplied
കൊച്ചി നഗരത്തിൽ വിശന്നിരിക്കുന്ന ആർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മിനു പൌളിൻ എന്ന യുവസംരംഭക തുടങ്ങിയിരിക്കുന്ന പദ്ധതിയാണ് നന്മമരം. പൊതുനിരത്തിൽ ഒരു ഫ്രിഡ്ജ് സ്ഥാപിച്ച്, അതുവഴി ഭക്ഷണം ലഭ്യമാക്കുക. ലോകമെമ്പാടുമുള്ള പല പ്രമുഖ മാധ്യമങ്ങളും ഈ നന്മമരത്തെക്കുറിച്ച് റിപ്പോർട്ടുകൾ നൽകിക്കഴിഞ്ഞു. എത്രത്തോളം പ്രായോഗികമാണ് ഇത്തരത്തിൽ ഭക്ഷണം ലഭ്യമാക്കുന്നത്? അതോ, ഇതൊരു വിപണനതന്ത്രം മാത്രമാണോ? നന്മമരത്തെക്കുറിച്ചുള്ള വാർത്തകൾ കേട്ട് പലരുടെയും മനസിൽ തോന്നിയ സംശയമാണ്. ഇതിൻറെ സ്ഥാപക മിനു പൌളിനോടു തന്നെ എസ് ബി എസ് മലയാളം റേഡിയോ ഇക്കാര്യങ്ങൾ ചോദിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share