ഓസ്ട്രേലിയയിൽ മലയാളം പുസ്തകം വേണോ? സർക്കാർ ചെലവിൽ വരുത്താം..

Courtesy: Karthika Varma
ഓസ്ട്രേലിയയിൽ മലയാളം പുസ്തകങ്ങൾ വായിക്കാൻ എന്തു ചെയ്യും? സർക്കാർ ചെലവിൽ ഇവിടത്തെ പബ്ലിക് ലൈബ്രറികളിൽ മലയാളം പുസ്തകങ്ങൾ എത്തിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ.. അങ്ങനെ ആയിരത്തിലേറെ മലയാളം പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു പബ്ലിക് ലൈബ്രറി അഡലൈഡിലുണ്ട്. നിങ്ങളുടെ പബ്ലിക് ലൈബ്രറിയിലും മലയാളം പുസ്തകങ്ങൾ എത്തിക്കാൻ എന്തു ചെയ്യണമെന്നറിയാൻ ഈ റിപ്പോർട്ട് കേട്ടുനോക്കുക... ഓസ്ട്രേലിയൻ മലയാളി സമൂഹത്തെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾക്ക് ദേശീയ പൊതുമേഖലാ റേഡിയോ ആയ എസ് ബി എസിലെ മലയാളം പ്രക്ഷേപണം മുടങ്ങാതെ കേൾക്കുക. വ്യാഴാഴ്ചകളിൽ രാത്രി എട്ടു മണിക്കും ഞായറാഴ്ചകളിൽ രാത്രി ഒന്പതു മണിക്കും. കൂടുതൽ വിവരങ്ങൾക്ക് www.facebook.com/SBSMalayalam
Share