പ്രവാസ ജീവിതത്തിൽ ഭക്ഷണശീലം ക്രമീകരിക്കാൻ ചില മാർഗ്ഗങ്ങൾ

(Photo by Thomas Vilhelm/Cover/Getty Images) Source: Cover
ശരീരത്തിനും മനസ്സിനുമുള്ള ആരോഗ്യത്തിന് ഒരു നല്ല ഭക്ഷണക്രമം ആവശ്യമാണ്. പ്രവാസികളുടെ തിരക്കേറിയ ജീവിത ശൈലിയിൽ ഒരു നല്ല ഭക്ഷണക്രമം പാലിക്കുക എന്നത് എളുപ്പമല്ല. മാത്രമല്ല, പുതിയ സ്ഥലത്തെ ഭക്ഷണരീതികളുമായി ഇഴുകിച്ചേരാൻ പലരും മടിയുള്ളവരുമാണ്. ഈ തിരക്കേറിയ ജീവിതത്തിൽ ശ്രദ്ധിക്കാവുന്ന കുറച്ചു കാര്യങ്ങൾ വിവരിക്കുകയാണ് കേരളത്തിൽ നുട്രീ സൊല്യൂഷൻസ് എന്ന സ്ഥാപനം നടത്തുന്ന നുട്രീഷനിസ്റ് ഗായത്രി അശോകൻ. ഹൊബാർട്ടിൽ ഡയറ്റീഷ്യൻസ് അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയയുടെ കോൺഫറെൻസിൽ പങ്കെടുക്കാനെത്തിയതാണ് ഗായത്രി അശോകൻ.
Share