പത്ത് എപ്പിസോഡുകളിലായാണ് വരിക്കച്ചക്ക ജനങ്ങളിലേക്കെത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
മെൽബണിലെ വിപഞ്ചികഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികൾ ചേർന്നാണ് ഈ പരമ്പര ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ആദ്യ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയത് .
ഓസ്‌ട്രേലിയൻ മലയാളികളുടെ ജീവിതം ആണ് വരക്കച്ചക്കയുടെ സാരം. ഇവിടുത്തെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ഒരു ആക്ഷേപഹാസ്യമായി അവതരിപ്പിച്ചിരിക്കുകയാണ് വരിക്കച്ചക്കയിൽ.
മെൽബണിലുള്ള ബിജു കാനായി ആണ് ഇതിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നാല്പതോളം കലാകാരന്മാർ അണിനിരക്കുന്ന ഈ പരമ്പരയുടെ ആദ്യ ഗാനം സെപ്റ്റംബറിൽ പുറത്തിറങ്ങിയിരുന്നു.