സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയറുടെ ഈ വർഷത്തെ ഫുഡ് ആൻഡ് ബീവറേജസ് പുരസ്കാരം ലഭിച്ചിരിക്കുന്നത് SAALS അഥവാ സൗത്ത് ഓസ്ട്രേലിയൻ അനലിറ്റിക്കൽ ലബോറട്ടറി സർവീസസിനാണ്. നാഷണൽ അസോസിയേഷൻ ഓഫ് ടെസ്റ്റിംഗ് അതോറിറ്റീസിന്റെയും ഫെഡറൽ കാർഷിക വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലബോറട്ടറിയായ SAALS തുടങ്ങുന്നതിന് പിന്നിൽ പ്രവർത്തിച്ചയാളാണ് മലയാളിയായ ശ്യാംലാൽ. ഭക്ഷ്യമേഖലയിൽ ലബോറട്ടറി നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് നൽകിയ പുരസ്കരം പ്രീമിയറിൽ നിന്നും ഏറ്റുവാങ്ങിയത് ശ്യാംലാൽ ആണ്.
ഭക്ഷ്യമേഖലയിലെ മികച്ച സേവനത്തിന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയറുടെ പുരസ്കാരം ഏറ്റുവാങ്ങി മലയാളി

Source: Supplied
സൗത്ത് ഓസ്‌ട്രേലിയയിൽ ഭക്ഷ്യമേഖലയിലെ മികച്ച സേവനദാതാവിനുള്ള സംസ്ഥാന പ്രീമിയറിന്റെ പുരസ്കാരം ഏറ്റുവാങ്ങിയ അഡ്‌ലൈഡിലുള്ള ശ്യാംലാൽ കൈപ്പപ്ലാക്കൽ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം...
Share