ഇന്ത്യക്കാരുടെ ക്രിക്കറ്റിനോടുള്ള ആവേശം എല്ലാർക്കും അറിയാവുന്നതാണ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിലും ഇന്ത്യൻ വംശജർ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോൾ, മലയാളികളുടെ ക്രിക്കറ്റിലുള്ള സാന്നിധ്യം ഒരു പ്രദേശത്തിന് മുഴുവൻ ആവേശമായിത്തീരുകയാണ്, ഓസ്‌ട്രേലിയൻ നോർത്തേൺ ടെറിറ്ററിയിലെ ആലിസ് സ്പ്രിങ്‌സിൽ.
ആലിസ് സ്പ്രിങ്‌സിലെ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്ബിന്റെ വലിയൊരു ഭാഗവും മലയാളികളാണെന്ന് മാത്രമല്ല ക്രിക്കറ്റിനെ വർഷത്തിലുടനീളമുള്ള ഒരു കായിക വിനോദമാക്കി മാറ്റുകയാണ് അവിടെയുള്ള മലയാളികൾ.
കഴിഞ്ഞ ഞായറാഴ്ച്ച ചരിത്രത്തിലാദ്യമായി ആലിസ് സ്പ്രിങ്‌സിൽ ഷെഫീൽഡ് ഷീൽഡ് കപ്പിന്റെ ഫൈനൽ നടന്നപ്പോൾ അവിടെയുള്ള മലയാളികൾ കൂടുതൽ ആവേശത്തിലാണ്. ഇതേ കുറിച്ച് കേൾക്കാം മുകളിലെ പ്ലയെറിൽ നിന്ന്.
Share





