മലയാളം പുസ്തകങ്ങൾ "വായിച്ചുകേൾക്കാൻ" ഒരു മൊബൈൽ ആപ്

Source: Sreebala K Menon
മലയാളം പുസ്തകങ്ങൾ ഇഷ്ടമമാണെങ്കിലും വായിക്കാൻ കഴിയാത്തവരും സമയം കിട്ടാത്തവരുമായ ഒരുപാട് പേരുണ്ട്. അവര്ക്കായി പുസ്തകങ്ങൾ വായിച്ചുകൊടുക്കുന്ന ഒരു മൊബൈൽ ആപുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ മേനോൻ. 'കേൾക്കാം' എന്നാണ് ഈ ആപിൻറെ പേര്. വിദേശരാജ്യങ്ങളിലുള്ള മലയാളിക്കുട്ടികൾക്ക് മലയാളം കഥകൾ കേൾക്കാനും അതിലൂടെ ഭാഷ പഠിക്കാനും സഹയകരമായിരിക്കും ഈ ആപ്. അതേക്കുറിച്ച് ശ്രീബാല എസ് ബി എസ് മലയാളം റേഡിയോയോട് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.
Share