പതിവില്ലാതെ ഇത്തവണ ഓണത്തിനും വിവാദങ്ങളായിരുന്നു മലയാളനാട്ടിൽ. മാവേലിയോ വാമനനോ, സർക്കാർ ജീവനക്കാർ ഓഫീസ് സമയത്ത് ഓണമാഘോഷിക്കണോ... ചർച്ചകൾ പൊടിപൊടിച്ചു. പക്ഷേ അതിനിടയിൽ ഓസ്ട്രേലിയയിൽ ഒരു വേറിട്ട ഓണാഘോഷം നടന്നു. ഒരു ഓസ്ട്രേലിയൻ കന്പനി അവിടത്തെ ജീവനക്കാർക്കായി ഒരുക്കിയ ഓണാഘോഷം. ക്യാച്ച് ഓഫ് ദി ഡേ എന്ന ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ മെൽബണിലെ ട്രഗനീനയിലുള്ള വിപണന കേന്ദ്രത്തിൽ പൂക്കളവും, തിരുവാതിരയുമൊക്കെയായി മാനേജ്മെൻറ് നടത്തിയ ഓണാഘോഷത്തെക്കുറിച്ചു ഒരു റിപ്പോർട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

ഓണാഘോഷത്തിൻറെ ചിത്രങ്ങൾ...
കന്പനി ഉടമയും മാനേജർമാരുമുൾപ്പെടെ നിരവധി മറുനാട്ടുകാരും മുണ്ടും ജുബ്ബയുമണിഞ്ഞെത്തി Source: (Pic: Sindhu Prasanth)കമ്പനി ഉടമ ഗാബി ലെബോവിച്ച്, വെയർ ഹൗസ് മാനേജർ സാർ ദാവിദി എന്നിവർ മാവേലിയോടൊപ്പം Source: (Pic: Sindhu Prasanth)ഓണസദ്യ കൈകൊണ്ട് കഴിച്ചുള്ള പരീക്ഷണത്തിനും എല്ലാവരും തയ്യാറായി Source: (pic: Sindhu Prasanth)കമ്പനി ഉടമ ഗാബി ലെബോവിച്ച് സദ്യക്കു മുന്നിൽ മലയാളിയായി Source: (Pic: Sindhu Prasanth)എങ്ങനെയുണ്ട് എന്റെ ഓണസാരി ? Source: (Pic: Sindhu Prasanth)നാടൻ രീതിയിൽ സദ്യവിളന്പൽ Source: (Pic: Sindhu Prasanth)ഓഫീസിനുള്ളിൽ അത്തപ്പൂക്കളവുമൊരുക്കി - ജോലി സമയത്ത്! Source: (Pic: Sindhu Prasanth)Source: (Pic: Sindhu Prasanth)