ബ്രിസ്ബൈൻ സ്വദേശിയായ കോറി ഹിൻസ്ചനാണ് മലയാളമുൾപ്പെടെയുള്ള വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമകൾ പതിവായി നിരൂപണം ചെയ്യുന്നത്.
"പാശ്ചാത്യസിനിമാ സ്കൂളുകളിൽ പഠിപ്പിക്കണം ഈ മലയാള സിനിമകൾ"
മലയാള സിനിമയുടെ വിശകലനങ്ങളിലേക്ക് കോറി എങ്ങനെ എത്തിയെന്നും, എന്താണ് മലയാള സിനിമകളെക്കുറിച്ച് കോറിയുടെ അഭിപ്രായമെന്നും അറിയണ്ടേ? കോറിയുമായുള്ള അഭിമുഖം ഉൾപ്പെടുത്തിയ ഈ റിപ്പോർട്ട് കേൾക്കാം.
ദൃശ്യം, തൻമാത്ര, ഉസ്താദ് ഹോട്ടൽ, മെമ്മറീസ്, മണിച്ചിത്രത്താഴ് തുടങ്ങിയ നിരവധി ചിത്രങ്ങൾ കോറി ഇതുവരെ ഇംഗ്ലീഷ് ഭാഷയിൽ നിരൂപണം ചെയ്തുകഴിഞ്ഞു. പതിനായിരക്കണക്കിന് പേരാണ് കോറിയുടെ ഓരോ നിരൂപണങ്ങളും കാണുന്നത്.
മലയാള സിനിമയെ ഏറെ പുകഴ്ത്തുമ്പോഴും, അവിടത്തെ സിനിമാ മോഷണങ്ങളെയും ഇദ്ദേഹം തുറന്നു കാട്ടുന്നുണ്ട്.