നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള 15 കാരിയായ മലയാളി വിദ്യാർത്ഥിനി നട്ഷ നായർ. ക്വീൻസ്ലാൻടിലുള്ള ദി കമ്മ്യൂണികേഷൻ ആൻഡ് പെർഫോമൻസ് ടീച്ചേർസ് എന്ന സഘടനയും ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനും നടത്തിയ സ്പീച് ആൻഡ് ഡ്രാമ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനുള്ള ബാറബറ സിസ്‌ലെ അവാർഡിന് അർഹയായിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ തകഴി ശിവശങ്കരപിള്ളയുടെ പ്രപൗത്രിയും എഴുത്തുകാരനും സംവിധായകനുമായ ഡോ രാജ് നായരുടെ പുത്രിയുമായ നട്ഷ നായർ. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...