കവിതാശകലങ്ങളുടെ മാധുര്യത്തില്‍ സിഡ്‌നി

Courtesy: Bipin Paul
ഓസ്‌ട്രേലിയന്‍ മലയാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും മലയാള സാഹിത്യവുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അപൂര്‍വമാണ്. എന്നാല്‍ അത്തരമൊരു വേദിയായിരുന്നു സിഡ്‌നിയില്‍ നടന്ന കാവ്യസന്ധ്യ. മലയാളികളുടെ വാര്‍ഷികപ്രസിദ്ധീകരണമായ കേരളനാദത്തിന്റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് നടന്ന കാവ്യസന്ധ്യ, മലയാളകവിതകള്‍ കൊണ്ട് മധുരതരമായി. കാവ്യസന്ധ്യാ വേദിയില്‍ നിന്ന് എസ് ബി എസ് മലയാളം റേഡിയോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേള്‍ക്കാം... (ഓസ്‌ട്രേലിയയുടെ എല്ലാ നഗരങ്ങളിലും മലയാളികള്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ എസ് ബി എസ് റേഡിയോയെ അറിയിക്കാം. നമ്പര്‍ 02 9430 2832. ഇമെയില്‍: malayalam.program@sbs.com.au)
Share