ലോകത്തിലെ ഏറ്റവും വേഗമേറിയ വേട്ടപ്പക്ഷികളാണ് ഫാൽക്കനുകൾ. UAEയുടെ ദേശീയ പക്ഷിയായ ഫാൽക്കനുകളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഏക ഇന്ത്യൻ ഗവേഷകനായ ഡോ. സുബൈർ മെടമ്മൽ കഴിഞ്ഞ ദിവസങ്ങളിൽ ഓസ്ട്രേലിയ സന്ദർശിച്ചിരുന്നു.
ഓറഞ്ചിലെ ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയിൽ ഫാൽക്കനുകളെ കുറിച്ച് പ്രഭാഷണം നടത്താനും, ഈ മേഖലയിലുള്ള അപൂർവയിനം ഫാൽക്കനുകളെ നിരീക്ഷിക്കാനും എത്തിയ അദ്ദേഹം, എസ് ബി എസ് മലയാളം സ്റ്റുഡിയോയിലെത്തി ഈ വേട്ടപ്പക്ഷികളെക്കുറിച്ച് സംസാരിച്ചു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ...