മലയാളഭാഷയ്ക്ക് വിക്ടോറിയയില്‍ അംഗീകാരം

Courtesy: Johny Varkey
2013ല്‍ മലയാള ഭാഷയ്ക്ക് ഓസ്‌ട്രേലിയയില്‍ ലഭിച്ച അംഗീകാരമായിരുന്നു എസ് ബി എസ് റേഡിയോയിലെ മലയാളം പ്രക്ഷേപണം. 2014ല്‍ വിക്ടോറിയയില്‍ നമ്മുടെ മാതൃഭാഷയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നു. വിക്‌ടോറിയന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിക്ടോറിയന്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് മലയാള ഭാഷാ പഠനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുകയാണ്. മെല്‍ബണിലെ എപ്പിംഗില്‍ പഠനകേന്ദ്രം തുടങ്ങുകയും ചെയ്തു. ഇതേക്കുറിച്ച് പഠനകേന്ദ്രത്തിന്റെ കോര്‍ഡിനേറ്റര്‍ ജോണി വര്‍ക്കി വിശദീകരിക്കുന്നത് കേള്‍ക്കാം.(മലയാള ഭാഷയ്ക്കും മലയാള സംസ്‌കാരത്തിനുമായി നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും എസ് ബി എസ് മലയാളത്തിലൂടെ മറ്റുള്ളവരിലേക്കെത്തിക്കാം. അതിനായി ഞങ്ങളെ ബന്ധപ്പെടുക. ഇമെയില്‍: malayalam.program@sbs.com.au; ഫോണ്‍ : 02 9430 2832)
Share