ന്യൂ സൗത്ത് വെയില്‍സിലെ ഇല്ലവാരയിലുള്ള നേഹ കുമാര്‍ എന്ന ഒമ്പതാം ക്ലാസുകാരിയാണ് iTunesഉം സ്‌പോട്ടിഫൈയും ഉള്‍പ്പെടെയുള്ള പ്രധാന പ്ലാറ്റ്‌ഫോമുകളില്‍ ഗാനം റിലീസ് ചെയ്തത്.
പ്രാദേശിക സംഗീത മത്സരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള നേഹയ്ക്ക്, പതിനഞ്ചാം വയസിനു മുമ്പ് ഒരു ഗാനം റിലീസ് ചെയ്യണം എന്നായിരുന്നു ആഗ്രഹം.
ബ്ലാക്ക് ഹോള്‍ (Black Hole) എന്ന ആദ്യ ഗാനത്തിലൂടെ അത് സാധിച്ചതിന്റെ ആവേശത്തിലാണ് നേഹ കുമാര്‍.
വീട്ടിലെ ബെഡ്‌റൂമിൽ കമ്പിളിപുതപ്പുകള് ഉപയോഗിച്ച് ഒരു സൗണ്ട് പ്രൂഫ് സ്റ്റുഡിയോ ഉണ്ടാക്കി...പിന്നെ അച്ഛൻ വാങ്ങിച്ചു തന്ന മൈക്കുപയോഗിച്ചാണ് പാടി റെക്കോര്ഡ് ചെയ്തത്.
പാട്ടിന് ഇതുവരെ ലഭിച്ചത് മികച്ച പ്രതികരണമായിരുന്നുവെന്ന് നേഹ പറയുന്നു.

Neha Kumar Source: Supplied
വൊളംഗോംഗ് മലയാളികളായ ബിജുകുമാര്‍ വാസുവിന്റെയും രശ്മി ചെല്ലപ്പന്റെയും മകളാണ് നേഹ.
പരിമിതികള്‍ക്കുള്ളില്‍ നിന്ന് ജീവിക്കണം എന്നാണ് സമൂഹം പഠിപ്പിക്കുന്നത്. എന്നാല്‍ ജീവിതം അങ്ങനെയാകണമെന്നില്ല എന്നാണ് ഈ ഗാനത്തില്‍ പറയുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇത് റിലീസ് ചെയ്തുകഴിഞ്ഞപ്പോള്‍ മാത്രമായിരുന്ന നേഹയുടെ മനസിലെ പദ്ധതികള്‍ ഇത്ര വലുതായിരുന്നു എന്ന് രക്ഷിതാക്കള്‍ പോലും മനസിലാക്കുന്നത്. അത്ഭുതമായിരുന്നു അപ്പോള്‍ തോന്നിയതെന്ന് നേഹയുടെ അച്ഛന്‍ ബിജുകുമാര്‍ വാസു പറഞ്ഞു.
നേഹയുടെ ഗാനവും ഇതെങ്ങനെ തയ്യാറാക്കി എന്ന് നേഹ വിവരിക്കുന്നതും ഇവിടെ കേള്‍ക്കാം.
ന്യൂ സൗത്ത് വെയ്ൽസിലെ ഇല്ലവാരാ മേഖലയിൽ സ്റ്റെഡ്‌ഫെഡ് ഉത്സവങ്ങളിൽ വിവിധ സംഗീത ഇനങ്ങളിൽ ഒന്നാം സമ്മാനം നേഹ നേടിയിട്ടുണ്ട്.

Neha Kumar with trophy at the Illawara Region Eisteddfod Source: Supplied