ആസ്തമയുള്ള കുട്ടികൾ സ്കൂൾ തുറക്കുന്പോൾ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

Asthma breathe medication inhaler Source: Pic: maxpixel.freegreatpicture
ക്രിസ്തുമസ് അവധിക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ് ആസ്തമ രോഗത്തെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കുാറുണ്ട്. ആസ്ത്മ രോഗമുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന സമയത്ത് അത് കൂടാം എന്നാണ് മുന്നറിയിപ്പ്. 'ബാക്ക് ടു സ്‌കൂള്‍ ആസ്ത്മ' എന്ന പേരിലാണ് ഈ പ്രചാരണപരിപാടി. സ്‌കൂള്‍ തുറക്കുമ്പോള്‍ എന്തുകൊണ്ട് ഇത്തരം പ്രശ്‌നമുണ്ടാകുന്നുവെന്നും, രക്ഷിതാക്കള്‍ എന്തു മുന്‍കരുതലെടുക്കണമെന്നും വിശദീകരിക്കുകയാണ് സിഡ്‌നിയിലെ കാന്റര്‍ബറി ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധയായ ഡോക്ടര്‍ ലെനിന ചെന്നാറിയില്‍.
Share



