നികുതി റിട്ടേൺ സമർപ്പിക്കാൻ സമയമാകുകയാണ്. ജോലിയുടെ ഭാഗമായുണ്ടാകുന്ന ചെലവുകൾ ക്ലെയിം ചെയ്യുന്പോൾ അത് തെറ്റായി കാണിക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കുമെന്ന് ടാക്സേഷൻ വകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ചു മേഖലകളാണ് ഇത്തവണ വകുപ്പ് നിരീക്ഷിക്കുന്നത്. അതിൻറെ വിശദാംശങ്ങളും, ഒപ്പം ഈ വർഷം ടാക്സ് റിട്ടേൺ സമർപ്പിക്കുന്പോൾ ഊബർ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് മെൽബണിലെ AAA അക്കൌണ്ടിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസിലെ സജി ജോൺ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ടാക്സ് റിട്ടേണ്‍: കാര്‍, ഫോണ്‍ ചെലവുകള്‍ നിരീക്ഷിക്കുമെന്ന് നികുതി വകുപ്പിന്റെ മുന്നറിയിപ്പ്

ടാക്സ് ക്ലെയിം അപേക്ഷകളിൽ കാർ, മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ അഞ്ചു മേഖലകളെ ഇത്തവണ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് മുന്നറിയിപ്പ് നൽകി...
Share