ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ ഉള്‍നാടന്‍ ഓസ്‌ട്രേലിയ; പുതിയ വിസയുമായി സര്‍ക്കാര്‍

Source: SBS
ഓസ്‌ട്രേലിയയിലെ ജനസംഖ്യ വര്‍ദ്ധിക്കുമ്പോഴും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാനില്ലെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കാനായി പുതിയ രണ്ട് വിസകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സിഡ്‌നി, മെല്‍ബണ്‍ തുടങ്ങിയ വന്‍ നഗരങ്ങള്‍ക്ക് പുറത്ത്, മറ്റു നഗരങ്ങളിലേക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുമുള്ള തൊഴില്‍ വിസകളാണ് ഇവ. ഈ വിസകളിലെത്തി എങ്ങനെ പെര്‍മനന്റ് റെസിഡന്‍സി നേടാമെന്ന് വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനില്‍ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്‍സില്‍ മൈഗ്രേഷന്‍ ഏജന്റായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share