സുജിത്ത് നായര്‍ക്ക് മജ്ജദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഓസ്‌ട്രേലിയന്‍ മലയാളി സമൂഹം

Source: Wikimedia commons
രക്താര്‍ബുദത്തെത്തുടര്‍ന്ന് മജ്ജ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന ബ്രിസ്‌ബൈന്‍ മലയാളി സുജിത് നായരെക്കുറിച്ചുള്ള എസ് ബി എസ് മലയാളം റിപ്പോര്‍ട്ട് കേട്ട് ഒട്ടേറെ പേരാണ് മജ്ജ ദാതാവാകാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ഓസ്‌ട്രേലിയന്‍ ബോണ്‍ മാരോ ഡോണര്‍ രജിസ്ട്രിയെ (ABMDR) ബന്ധപ്പെട്ട് നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇത്തരത്തില്‍ മുന്നോട്ടു വന്ന എല്ലാ ശ്രോതാക്കളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതിനിടെ, ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹം ഈ ചെറുപ്പക്കാരനു വേണ്ടി ഒരുമിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്. പലയിടങ്ങളിലും ബോണ്‍ മാരോ ദാതാക്കളെ കണ്ടെത്താനുള്ള പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നിരവധി അസോസിയേഷനുകളും മജ്ജ ദാതാവിനെ കണ്ടെത്താനായി രംഗത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് മജ്ജ ദാതാവിനെ കണ്ടെത്താനായി ABMDR ഉമായി ബന്ധപ്പെട്ട് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും, അതിനു ശേഷമുള്ള നടപടിക്രമങ്ങളെന്തെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഇത്തരമൊരു ക്യാമ്പിന് നേതൃത്വം നല്‍കുന്ന ക്രിട്ടിക്കല്‍ കെയര്‍ പ്രാക്ടീഷണര്‍ ആയ ഉഷ നായര്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share