ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനിടയിൽ നിലനിന്ന മുത്തലാഖ് സന്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് ഇന്ത്യൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചിരിക്കുന്നു. ഇതിനെ അനുകൂലിച്ചും എതിർത്തും മുസ്ലീം സമുദായത്തിനുള്ളിലും പുറത്തും നിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
മുത്തലാഖ് സന്പ്രദായം മതവിശ്വാസ പ്രകാരം അനുവദനീയമാണെന്നും, കോടതിയോ ഭരണകൂടമോ വിചാരിച്ചാൽ അതിനെ നിരോധിക്കാനാവില്ലെന്നും അഭിപ്രായപ്പെടുകയാണ് ബ്രിസ്ബൈനിലെ ഇസ്ലാമിക് കോളേജ് ഓഫ് ബ്രിസ്ബൈനിൽ മതാധ്യാപകനായ ജാഫർ നിസാമി. ആ അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..