സൈക്കിൾ വാങ്ങുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

Source: Alex Thomas
വ്യായാമവും ഒപ്പം വിനോദവും - അതാണ് സൈക്ലിംഗ്. ഓസ്ട്രേലിയയിൽ ഇത്തരത്തിൽ വ്യായാമത്തിനും വിനോദത്തിനുമായി സൈക്കിളുകൾ ഉപയോഗിക്കുന്ന ശീലം ഓരോ ദിവസവും കൂടിവരികയാണ്. അതോടൊപ്പം, ജോലിക്കു പോകാൻ പോലും സൈക്കിളുകൾ ഉപയോഗിക്കുന്ന ഒട്ടേറെ പേരുണ്ട്. മലയാളികളും ഒട്ടും പിന്നിലല്ല ഇതിൽ. എന്നാൽ സൈക്ലിംഗ് തുടങ്ങാൻ ആലോചിക്കുന്ന ഒരാൾക്ക് ഓസ്ട്രേലിയയിൽ ഒരുപാട് സംശയങ്ങൾ തോന്നാറുണ്ട്. ഏതു തരത്തിലുള്ള സൈക്കിൾ വാങ്ങണം എന്നതു തന്നെ ആദ്യ സംശയം. കാരണം, വിപണിയിൽ ലഭ്യമായ സൈക്കിളുകളുടെ വൈവിധ്യം അത്രത്തോളമാണ്. ഇത്തരത്തിൽ വ്യായാമത്തിനും വിനോദത്തിനുമായി സൈക്കിൾ വാങ്ങുന്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ നോക്കുന്നത്. ദീർഘദൂര സൈക്കിൾ റൈഡുകളിൽ പങ്കെടുക്കുന്ന മെൽബണിലുള്ള ടിൻറു രാധാകൃഷ്ണനാണ് ഇക്കാര്യം നമുക്കായി വിശദീകരിക്കുന്നത്.
Share