ചിത്രരചനയിലൂടെ ഓസ്ട്രേലിയൻ സമൂഹത്തിലേക്ക് മലയാള ഭാഷയെയും, മലയാളിയുടെ സംസ്കാരത്തെയും എത്തിച്ചിരിക്കുകയാണ് സിഡ്നിയിലെ രണ്ടു മലയാളി പെൺകുട്ടികൾ. ന്യൂ സൗത്ത് വെയിൽസ് ഫെഡറേഷൻ ഓഫ് കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂൾസ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിവിയൻ മില്ലർ എന്ന പത്തുവയസുകാരിയും, കംബർലാൻറ് കൗൺസിലിലെ ലൈബ്രറികളിലേക്ക് ബുക്ക്മാർക്ക് ഡിസൈൻ ചെയ്യാനായി നടത്തിയ മത്സരത്തിൽ വിജയിച്ച അഭിരാമി വിജു എന്ന പതിനഞ്ചു വയസുകാരിയും. സിഡ്നി ബാലകൈരളി മലയാളം ഭാഷാപഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളായി ഈ രണ്ടു പെൺകുട്ടികളെക്കുറിച്ചും കേൾക്കാം...
അഭിരാമി തയ്യാറാക്കിയ ബുക്ക്മാർക്കും, വിജയിയായുള്ള പ്രഖ്യാപനവും Source: Supplied
ഒന്നാം സ്ഥാനം നേടിയ ചിത്രവുമായി വിവിയൻ മില്ലർ Source: Supplied