മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ പുറത്തിറങ്ങിയിട്ട് 127 വർഷം ആകുന്നു. നോവലിലെ ഇന്ദുലേഖയെ മോഹിനിയാട്ടത്തിലൂടെ വേദിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഒരു ഓസ്ട്രേലിയൻ മലയാളി. അത് മറ്റാരുമല്ല, നോവലെഴുതിയ ഒ ചന്തുമേനോൻറെ പിൻമുറക്കാരി തന്നെയാണ്. ബ്രിസ്ബൈനിലുള്ള ഡോക്ടർ ചൈതന്യ ഉണ്ണിയാണ് മുതുമുത്തശ്ശൻറെ കഥാപാത്രത്തെ നൃത്തവേദിയിലൂടെ പുനരാവിഷ്കരിക്കുന്നത്. അതിൻറെ വിശേഷങ്ങളെക്കുറിച്ച് ഡോ. ചൈതന്യ ഉണ്ണി എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു.
കൂടുതൽ ഓസ്ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
Share





