ബഹുഭാഷാ നാടകസംഘവുമായി ക്യാൻബറ മലയാളികൾ; വേദിയിൽ "ഹിഗ്വിറ്റ"

Ochre Theatre in Canberra

Source: FB/Ochre Theatre Group

മലയാളത്തിലെ ഏറ്റവും പ്രശസ്ത ചെറുകഥകളിലൊന്നായ ഹിഗ്വിറ്റ ക്യാൻബറയിൽ നാടകരൂപത്തിൽ വേദിയിലെത്തുന്നു. ഓക്ക്ർ തിയറ്റർ എന്ന പേരിൽ മൾട്ടിക്കൾച്ചറൽ നാടകസമിതിക്ക് രൂപം കൊടുത്ത ക്യാൻബറയിലെ മലയാളികളാണ് എൻ എസ് മാധവന്റെ ഈ പ്രശസ്ത ചെറുകഥ നാടകമായി അവതരിപ്പിക്കുന്നത്.


നാടകം വേദിയിലെത്തുന്നു എന്നു പറയാമെങ്കിലും, പരമ്പരാഗത സ്റ്റേജിലല്ല ഇത് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

ഒരു ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയത്തിലായിരിക്കും ഈ നാടകം അവതരിപ്പിക്കുന്നത്. പ്രശസ്ത നാടകസംവിധായകനായ ശശിധരൻ നടുവിലാണ് കാൻബറയിലെത്തി ഈ നാടകം സംവിധാനം ചെയ്യുന്നത്. 

നാടകത്തിന്റെ റിഹേഴ്സൽ വേദിയിൽ നിന്ന് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
ഏപ്രിൽ ഏഴ് ശനിയാഴ്ച കാൽവൽ ഹൈസ്കൂൾ പെർഫോമൻസ് തിയറ്ററിലാണ് നാടകാവതരണം.
കൂടുതൽ വിവരങ്ങൾക്ക്: 

ANIL:0415155457
PRASHANTH:0435154957
AJITH:0451892602


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service