കൊളോണിയല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ കഥ പറയാനായി ഓസ്‌ട്രേലിയന്‍ നാഷണല്‍ ട്രസ്റ്റ് ഒരുക്കിയിട്ടുള്ള പ്രദര്‍ശനമാണ് 'ടെയില്‍സ് ഫ്രം ദി ഈസ്റ്റ്'. സിഡ്‌നി പാരമറ്റ പാര്‍ക്കിലെ ഓള്‍ഡ് ഗവണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ഈ പ്രദര്‍ശനത്തില്‍, കേരളത്തിലെ മുസ്ലീം സംസ്‌കാരം ഓസ്‌ട്രേലിയന്‍ ജനതയ്ക്കു മുന്നിലേക്ക് എത്തിക്കാനായി ഒരു ദിവസം നീക്കിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷനുമായി (AMIA) സഹകരിച്ചു നടത്തുന്ന 'കേരളാ മുസ്ലീം കള്‍ച്ചറല്‍ എക്‌സ്‌പോ'യെക്കുറിച്ച് AMIA അംഗം ഡോ. മുഹമ്മദ് ഷാഫി വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍...