ഓഗസ്റ്റ് ഒന്പതിനാണ് ഓസ്ട്രേലിയയിലെ ഈ വർഷത്തെ സെൻസസ്. രാജ്യത്തിൻറെ അടുത്ത അഞ്ചു വർഷത്തേക്കുള്ള സർക്കാർ നയപരിപാടികളൊക്കെ തീരുമാനിക്കുന്നത് ഈ സെൻസസിൻറെ അടിസ്ഥാനത്തിലേക്കായിരിക്കും. പ്രധാനപ്പെട്ട പല മാറ്റങ്ങളും ഇത്തവണ സെൻസസിൽ കൊണ്ടുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മതവിശ്വാസത്തെക്കുറിച്ചാണ്.
കത്തോലിക്ക വിശ്വാസം എന്നതായിരുന്നു കഴിഞ്ഞ സെൻസസ് വരെ ഈ ചോദ്യത്തിൻറെ ആദ്യ ഉത്തരമായി നൽകിയിരുന്നത്. എന്നാൽ ഇത്തവണ, മതമില്ല എന്ന ഉത്തരമായിരിക്കും ആദ്യമുണ്ടാകുക. രാജ്യത്ത് മതവിശ്വാസമില്ലാത്തവരുടെ എണ്ണം ഏതു മതവിശ്വാസത്തേക്കാളും അധികമാകാം എന്ന വിലയിരുത്തലിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...