രാസവസ്തുക്കൾ കലർന്ന മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും അവ കൊണ്ടുള്ള അപകടങ്ങളെക്കുറിച്ചും കേൾക്കാം...
ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിൽ വിൽക്കുന്ന കണ്മഷിയിൽ ഈയം ഉൾപ്പടെയുള്ള അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം ഉയർന്ന തോതിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇവ ഉപയോഗിക്കരുതെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
രാസവസ്തുക്കൾ കലർന്ന മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും അവ കൊണ്ടുള്ള അപകടങ്ങളെക്കുറിച്ചും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്. സൗന്ദര്യവർദ്ധകവസ്തുക്കളിൽ നിന്നുള്ള അപകടം കുറയ്ക്കാൻ എന്തൊക്കെ ശ്രദ്ധിക്കാമെന്ന് മെൽബണിലെ ഡീക്കൻ യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി ലേക്‌ചററായ ഡോ ദീപ ചന്ദ്ര റാം ഇതിൽ വിശദീകരിക്കുന്നുമുണ്ട്.