എല്ലാവരെയും കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാൻ തോന്നി...
രണ്ടാമതും കാൻസർ സ്ഥിരീകരിച്ചപ്പോൾ അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയ ശേഷം മലയാള സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചുവന്ന നിമിഷം ഒരുപാട് ആഹ്ലാദം നൽകി. കാനഡയിലെ വിമാനത്താവളത്തിൽ വച്ച് സഹപ്രവർത്തകരെ കണ്ടപ്പോൾ എല്ലാവരെയും ഒരുമിച്ച് കെട്ടിപ്പിടിക്കാനാണ് തോന്നിയത്....

Source: FB/Mamta
മമ്മൂട്ടി വിളിച്ച് അന്വേഷിച്ചിട്ടില്ല ; സ്ഥിരമായി വിളിച്ചത് മറ്റു പലരും
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോൾ മമ്മൂട്ടി മാത്രമായിരുന്നു മംമ്തയെ വിളിച്ച് രോഗവിവരങ്ങൾ തിരക്കിയത് എന്നായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്ന് മംമ്ത പറയുന്നു. മമ്മൂട്ടി വിളിച്ചിട്ടേയില്ല.
ഇന്നച്ചനും ഞാനും കാൻസറിനെ നേരിട്ടത് രണ്ടു തരത്തിൽ
ഇന്നസെൻറിനെ പോലെ ഇത്രയും തമാശരൂപത്തിൽ കാൻസർ രോഗത്തെ നേരിടുന്നവരെ കണ്ടിട്ടില്ല. താൻ മറ്റൊരു തരത്തിലാണ് അതിനെ നേരിട്ടത്. മനസിന് ധൈര്യം നൽകാനാണ് എല്ലാവരോടും ഞാൻ പറയുക.
ദിലീപേട്ടനുമായി നാട്യങ്ങളില്ലാത്ത സൌഹൃദം

Source: FB/Mamta
എനിക്കെൻറെ സ്വകാര്യത വേണം; കേരളത്തിൽ ജീവിക്കാത്തത് അതുകൊണ്ട്...
മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് എനിക്കൊട്ടും ഇഷ്ടമല്ല. പ്രത്യേകിച്ചും രോഗം വന്ന ശേഷം. അതുകൊണ്ടാണ് അമേരിക്കയിലേക്ക് പോയപ്പോൾ വീട്ടുകാരെ പോലും കൊണ്ടുപോകാത്തത്.