കന്യാസ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ സഭ തയ്യാറാകണം: സിസ്റ്റര്‍ ലൂസി കുര്യന്‍

Source: XPanda000x CC By 3.0
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ച സിസ്റ്റര്‍ ലൂസി കുര്യന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്‌ട്രേലിയയിലുണ്ടായിരുന്നു. സിഡ്‌നിയിൽ നടന്ന ലോക ബുദ്ധമത കോണ്‍ഫറന്‍സില്‍ സംസാരിക്കാനാണ് സിസ്റ്റര്‍ ലൂസി കുര്യന്‍ എത്തിയത്. മഹാരാഷ്ട്ര ആസ്ഥാനമായി നിരാലംബര്‍ക്കായി പ്രവര്‍ത്തിക്കുന്ന മെഹര്‍ എന്ന സംരംഭത്തിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായ സിസ്റ്റര്‍ ലൂസി, തന്റെ പോരാട്ടങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേള്‍ക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share