നിഷ്കളങ്കമായി ചിരിപ്പിച്ച നമ്മുടെ 'ഹൈദ്രോസാശാൻ... '

Wikimedia Commons
മലയാള സിനിമയിൽ പല വില്ലൻമാരും ഹാസ്യതാരങ്ങളായിട്ടുണ്ട്. പക്ഷേ, നമ്മളെയൊക്കെ ഏറ്റവും മനസു തുറന്ന് ചിരിപ്പിച്ച പഴയകാല വില്ലൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ.. കൊച്ചിൻ ഹനീഫ. എത്ര നിഷ്കളങ്കമായാണ് അദ്ദേഹം തമാശ പറഞ്ഞിരുന്നത്... ഏതു കോമാളിത്തരവും കൊച്ചിൻ ഹനീഫ ചെയുന്പോൾ അതിലൊരു നിലവാരമുണ്ടായിരുന്നു. കൊച്ചിൻ ഹനീഫ അന്തരിച്ച് നാലു വർഷമാകുന്പോൾ, അദ്ദേഹത്തെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോ തയാറാക്കിയ അനുസ്മരണം കേൾക്കാം..
Share