കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് അല്ലെങ്കില്‍ കോഡിംഗ് വൈദഗ്ധ്യം വേണ്ട ഒരു മേഖലയാണ്. പക്ഷേ, ഓസ്‌ട്രേലിയയിലും ഇന്ത്യയിലുമൊക്കെയുള്ള കൊച്ചുകുട്ടികള്‍ക്ക് പോലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് നടത്താന്‍ പരിശീലനം നല്‍കുകയാണ് അഡ്‌ലൈഡിലുള്ള ഒരു സ്ഥാപനം.
സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് കൂടുതല്‍് പ്രാധാന്യം കൊടുക്കുന്നതിനുള്ള STEM എജ്യൂക്കേഷന്‍ എന്ന പദ്ധതിയിലുള്‍പ്പെടുത്തി, സ്റ്റെംസെല്‍ എന്ന പേരിലാണ് ഈ പരിശീലനം നല്‍കുന്നത്. കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും, സ്റ്റെം സെല്‍കിറ്റ് എന്ന പ്രത്യേക കിറ്റ് അവര്ക്ക് നല്‍കി കുട്ടികളുടെ പ്രോഗ്രാമുകള്‍ വിപണിയിലെത്തിക്കാന്‍ സഹായിക്കുയും ചെയ്യുന്നു. ഇതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ഒരു മലയാളി യുവാവാണ്.
അഡ്‌ലൈഡില്‍ ഏതാനും വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥിയായെത്തിയ 26 വയസു മാത്രം പ്രായമുള്ള റിച്ചാര്‍ഡ്‌സ് ഡേവിഡ്. ഈ സ്റ്റെംസെല്‍ ഫൗണ്ടേഷനെക്കുറിച്ചും, അതിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ചും റിച്ചാര്‍ഡ്‌സ് സംസാരിക്കുന്നു.