സ്ഥാപനങ്ങളിലെ ബാലപീഡനം: റോയല്‍ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയായി; അന്തിമറിപ്പോര്‍ട്ട് നാളെ

Supporters of the victims of child sexual abuse at the final public hearing to mark the end of Child abuse royal commission in Sydney. Source: AAP
കത്തോലിക്ക സഭ ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങളുടെ സ്ഥാപനങ്ങളിലും, മറ്റ് സ്ഥാപനങ്ങളിലും കുട്ടികള്‍ക്കെതിരായി നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള റോയല്‍ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയായി. കമ്മീഷന്‍ വെള്ളിയാഴ്ച ഗവര്‍ണ്ണര്‍ ജനറലിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഞ്ചു വര്‍ഷം നീണ്ടു നിന്ന ഈ റോയല്‍ കമ്മിഷന്‍ അന്വേഷണത്തില്‍, ലൈംഗിക ചൂഷണത്തിന് ഇരയായ 8000ലേറെ പേരില്‍ നിന്നാണ് തെളിവെടുപ്പ് നടത്തിയത്. പീഡനത്തിനിരയായവര്‍ അനുഭവങ്ങള്‍ വിവരിക്കുന്നതും, കമ്മീഷന്‍ സിറ്റിംഗിന്റെ വിശദാംശങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share