സാധാരണ ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍ എന്നറിയപ്പെടുന്നത്.
മുമ്പ് ഭീതി വിതച്ചിട്ടുള്ള SARS, MERS എന്നീ വൈറസുകള്‍ ഈ കുടുംബത്തില്‍പ്പെട്ടതായിരുന്നു.
ഈ കൂട്ടത്തില്‍ ഏറ്റവും പുതിയതായി കണ്ടെത്തിയിരിക്കുന്ന വൈറസാണ് ചൈനയില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന പകര്‍ച്ചവ്യാധിക്ക് കാരണം. നോവല്‍ കൊറോണ വൈറസ് അഥവാ 2019-nCoV എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന താല്‍ക്കാലിക പേര്.
ഇതിനെതിരെയുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ് കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ് എന്ന് ടാസ്മേനിയയിലെ മേഴ്‌സി ആശുപത്രിയിൽ ജെറിയാട്രിക് ഫിസിഷ്യനും ജനറൽ ഫിസിഷ്യനുമായ ഡോ കൃഷ്ണകുമാർ കൽപുരത്ത് പറയുന്നു.
അറിയേണ്ട പ്രധാന കാര്യങ്ങൾ
- പനി, ശ്വാസതടസ്സം, ചുമ, ക്ഷീണം, കഫം ചുമച്ചു തുപ്പുക, വയറിളക്കം എന്നിവ രോഗ ലക്ഷണങ്ങളിൽപ്പെടുന്നു
- ഇൻക്യൂബേഷൻ പീരിയഡ് ഒന്ന് മുതൽ രണ്ടാഴ്ച്ച വരെയാകാം (സ്ഥിരീകരിച്ചട്ടില്ല)
- ചിലരിൽ രോഗ ലക്ഷണങ്ങൾ പുറത്തു കാണണമെന്നില്ല
രോഗം പകരുന്നതെങ്ങനെ
- മൃഗങ്ങളിൽ നിന്ന് പകരാം
- രോഗബാധയുള്ള ആളുടെ ശരീര ദ്രാവകങ്ങളിൽ നിന്ന് പകരാം
- സ്പര്ശനത്തിൽ നിന്ന് പകരാം
- രോഗബാധയുള്ള ആൾ കഴിച്ച ഭക്ഷണത്തിൽ നിന്ന് പകരാം
- അണുബാധയേറ്റ വസ്തുക്കളിൽ നിന്ന്
എന്തെല്ലാം മുൻകരുതലുകൾ എടുക്കാം
- പതിവായി കൈ കഴുകുക
- ചുമക്കുമ്പോൾ മൂക്ക് മറയ്ക്കാൻ ശ്രദ്ധിക്കുക
- മൂക്ക് പൂർണമായി മറയ്ക്കാൻ മാസ്‌ക് ഉപയോഗിക്കുക (രോഗ സാധ്യത കൂടുതൽ ഉള്ള സ്ഥലങ്ങളിൽ)
ആരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്
- ദൂരയാത്ര ചെയ്യുന്നവർ
- ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ അല്ലെങ്കിൽ സാധ്യതയുള്ളവർ
- വൃക്ക രോഗമുള്ളവർ, ഹൃദയസംബന്ധമായ രോഗമുള്ളവർ
- പ്രമേഹരോഗമുള്ളവർ
- പ്രായമേറിയവർ
- രോഗപ്രതിരോധ ശേഷി കുറവുള്ളവർ
എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന് ടാസ്മേനിയയിലെ മേഴ്‌സി ആശുപത്രിയിൽ ജെറിയാട്രിക് ഫിസിഷ്യനും ജനറൽ ഫിസിഷ്യനുമായ ഡോ കൃഷ്ണകുമാർ കൽപുരത്ത് വിശദീകരിക്കുന്നത് പ്ലെയറിൽ നിന്ന് കേൾക്കാം.
Disclaimer: ഈ അഭിമുഖത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായുള്ള നിര്‍ദ്ദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.