KSRTC വിവാദം: ജീവനക്കാരോട് ചൂടായെന്ന ആരോപണം നിഷേധിച്ച് ദയാബായി

Source: Wikimedia commons
ക്രിസ്ത്മസ് ദിനത്തില്‍ സ്‌നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചുമെല്ലാം സംസാരിക്കാന്‍ ഏറ്റവും യോജ്യയായ വ്യക്തിയാണ് ദയാബായി. ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്, മധ്യപ്രദേശില ആദിവാസികള്‍ക്കു വേണ്ടി ജീവിക്കാനിറങ്ങിയ മലയാളി. കന്യാസ്ത്രീയാകാന്‍ ഒരുങ്ങിയ ശേഷം അതുപേക്ഷിച്ച് ആദിവാസികള്‍ക്കിടയിലേക്ക് ദയാബായി ഇറങ്ങിയതിന്റെ അമ്പതാം വാര്‍ഷികവുമാണ് ഈ ക്രിസ്ത്മസ് ദിനം. അടുത്തിടെ ദയാബായി വാര്‍ത്തകളില്‍ നിറഞ്ഞത് കേരളത്തില്‍ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തെത്തുടര്‍ന്നാണ്. ഇതില്‍ ദയാബായിയുടെ ഭാഗത്താണ് തെറ്റ് എന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വരുന്നുണ്ട്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് എസ് ബി എസ് മലയാളത്തിന്റെ ഈ ക്രിസ്ത്മസ് ദിന അഭിമുഖത്തില്‍ ദയാബായി. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share